Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Penalty

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു, പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട​വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ പോ​ക്സോ കോ​ട​തി​യാ​ണ് സം​ഭ​വം ന​ട​ന്ന് 77 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ധി പ​റ​ഞ്ഞ​ത്.

വി​ലാ​ത്തി​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ​യാ​ണ് മാ​ർ​ച്ചി​ൽ വീ​ടി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലൈം​ഗീ​കാ​തി​ക്ര​മം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്ത​ൽ എ​ന്നീ ര​ണ്ട് കു​റ്റ​ങ്ങ​ൾ​ക്കും പ്ര​തി ധ​ർ​മ മു​നീ​ശ്വ​ര​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ക​ണ്ടെ​ത്തി.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു. 10 പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ 98 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും 2,574 ഫോ​ൺ ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം ഒ​രു വി​ൻ​ഡ് മി​ൽ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ബൈ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​യ​ത്. ചി​ത്ര​ത്തി​ൽ ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ​തി​ഞ്ഞി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ബൈ​ക്ക് മോ​ഷ്ട​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​നും ശ​രി​യാ​യ വി​ചാ​ര​ണ​യി​ലൂ​ടെ ക​ർ​ശ​ന​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് പോ​ലീ​സി​നോ​ടും അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​കോ​ട​തി വി​ധി വ​ന്ന​ത്.

NRI

സൗ​ദി​യി​ൽ എ​ട്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: സൗ​ദി സ​ർ​ക്കാ​ർ ഒ​റ്റ ദി​വ​സം എ​ട്ടു പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​നും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കു​റ്റ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട നാ​ലു സൊ​മാ​ലി​യ​ക്കാ​ർ, മൂ​ന്ന് എ​ത്യോ​പ്യ​ക്കാ​ർ എ​ന്നി​വ​രാ​ണു മ​റ്റു​ള്ള​വ​ർ. സൗ​ദി​യി​ലേ​ക്കു ഹാ​ഷി​ഷ് ക​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഈ ​ഏ​ഴു​പേ​ർ​ക്കെ​തി​രേ തെ​ളി​ഞ്ഞ​ത്.

ഈ ​വ​ർ​ഷം സൗ​ദി​യി​ൽ 230 പേ​ർ വ​ധ​ശി​ക്ഷ​യ്ക്കി​ര​യാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 154ഉം ​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 338 പേ​ർ​ക്കാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം വ​ധ​ശി​ക്ഷ ന​ല്കി​യ​ത്.

Latest News

Corehub Up